അല്‍‌പം (സ്വ)കാര്യം.

Sunday, February 13, 2011

ഇന്നത്തെ കളി.



ഇന്ന് ബ്ലോഗങ്ങാടി ടാക്കീസില്‍ ഒരു കളി മാത്രം.

Thursday, February 3, 2011

മഴ ചാറും ഇടവഴിയില്‍...


ചിത്രം: ജൂവൈരയുടെ പപ്പ

സംഗീതം, ആലാപനം: വിദ്യാധരന്‍ മാഷ്‌


മഴ ചാറും ഇടവഴിയില്‍
നിഴലാടും കല്‍പടവില്‍
ചെറുവാലന്‍ കിളിയുടെ
തൂവല്‍ പോല്‍
ഇളംനാമ്പുപോല്‍
കുളിര്‍കാറ്റ്‌ പോലെ
ചാരെ വന്നോളെ..
എന്‍റെ ചാരെ വന്നോളെ...

എന്‍റെ നീലാകാശമാകെ നീ പറന്നോളൂ
എന്‍റെ നെഞ്ചില്‍ മൊഞ്ചു കൂടിയ കൂട് വെച്ചോളൂ

കാത്തിരുന്നു കുഴഞ്ഞുപോയത് നീയറിഞ്ഞില്ലേ
കൂടൊഴിഞ്ഞു പറന്നുപോയത് നീ തനിച്ചല്ലേ
ഏറെനാളായ് ഞാന്‍ കൊതിപ്പൂ നീ വരുകില്ലേ?

കണ്ണുനീരില്‍ തോണിയുന്തി ഞാന്‍ തളര്‍ന്നില്ലേ..
ഞാന്‍ നിനക്ക് താജ് തോല്‍ക്കണ കൂട് വെച്ചോളാം
എന്‍റെ റൂഹും നിന്‍റെ ചാരെ ഞാന്‍ അയച്ചോളാം

മഴ ചാറും ഇടവഴിയില്‍
നിഴലാടും കല്‍പടവില്‍
ചെറുവാലന്‍ കിളിയുടെ
തൂവല്‍ പോല്‍
ഇളംനാമ്പുപോല്‍
കുളിര്‍കാറ്റ്‌ പോലെ
ചാരെ വന്നോളെ..
എന്‍റെ ചാരെ വന്നോളെ...

Wednesday, February 2, 2011

മാധവിക്കുട്ടിയുടെ "ഉച്ച"

മാധവിക്കുട്ടിയുടെ ചെറുകഥ "ഉച്ച" ദൃശ്യാവിഷ്കാരം ഒന്നാം ചരമദിനത്തില്‍ അബുദാബിയില്‍ അവതരിപ്പിച്ചത്.

അണിയിചോരുക്കിയത്‌ ജോഷി രാഘവന്‍. അരങ്ങില്‍ ഏറനാടന്‍, സിന്ധു നമ്പൂതിരി, ഷജീര്‍ മണക്കാട്‌.

Sunday, October 24, 2010

ഒരു തെരുവ് കവിജന്മം


കവി അയ്യപ്പനെ പോലെ 
തെരുവില്‍ തേരാപാരാ 

ജീവിക്കാന്‍ മോഹമുണ്ടെന്നാലും...


ഈ പ്രവാസഭൂവില്‍ 

മലയാളിവേഷം ധരിച്ചു നടന്ന 

ഒരു സാഹിത്യകാരനെ 

സി.ഐ.ഡി പോക്കിയതും 
കസ്റ്റ്ഡിയില്‍ വെച്ചതും 

വക്കാലത്ത്‌ പറയാന്‍ 
നമ്പര്‍ ഇറക്കിയതും 
മറക്കില്ലൊരിക്കലും.

"ഇതൊരു മലയാളി 
ഇവനൊരു ജന്മദിനം
അന്നെവിടെയായായാലും 
മലയാളിവസ്ത്രം ധരിക്കും
മുണ്ടും മടക്കിക്കുത്തും
നാടന്‍ ഇല്ലാത്ത ലോകത്ത്‌
പട്ട പോലെത്തെ ടക്കീല മോന്തും
ട്രാഫിക്‌ സിഗ്നല്‍ നോക്കാതെ
തേരാപാരാ പാടി ആടിനടക്കും"

അലിവ് തോന്നി സി.ഐ.ഡി
സന്കടമാം ഒരു നോക്ക് നോക്കി
സലാം പറഞ്ഞു വെറുതെ വിട്ടതും 
അങ്ങിനെ ഊരിപ്പോരാന്‍ പെട്ട പാടും  

ഓര്‍ത്ത്‌ ആ മോഹം 

നാട്ടില്‍ ആക്കാം 

എന്ന് കരുതി മാറ്റിവെച്ചു ഞാന്‍ ..

Wednesday, August 11, 2010

എപ്പിസോഡ് ആരംഭം..



സീരിയല്‍ ആരംഭിക്കുന്നു...